മസ്‌കറ്റ്:തൊഴിൽ വിസകൾ അനുവദിക്കാനുള്ള തീരുമാനത്തിന് തൊട്ട് പിറകെ ഒമാനിൽ ടൂറിസ്റ്റ് വിസകളും അനുവദിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം.
ഇന്നലെ നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.എന്നാൽ രാജ്യത്തെ ടൂറിസം മേഖലകളിലെ കമ്പനികളിയിലൂടെയും ഹോട്ടൽ ശൃംഖലകളിലൂടെയും എത്തുന്നവർക്കാണ് ടൂറിസ്റ്റ് വിസകൾ ലഭ്യമാവുക.
വീണ്ടും തുറന്ന് പ്രവർത്തിക്കാവുന്ന വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ പുതിയ പാക്കേജിനും സുപ്രീം കമ്മിറ്റി അനിമതിനൽകിട്ടുണ്ട്.എന്നാൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ഗവൺമെന്റ് ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ജോലിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നേരത്തെയുള്ള തീരുമാനം റദ്ധാക്കിയ സുപ്രീം കമ്മിറ്റി, ഡിസംബർ 6 തിങ്കളാഴ്ച മുതൽ 100 ശതമാനം ജീവനക്കാരും ജോലിയിൽ പ്രവേശിക്കണമെന്നും ഉത്തരവിറക്കി.