മസ്‌കറ്റ് :കോവിഡ് വാക്സിനുകളുടെ രണ്ടാം ബാച്ച് ഒമാനിലെത്തി.Pfizer-BioNTech കോവിഡ് വാക്സിനുകളുടെ 11,700 ഡോസുകളാണ് ഇന്നലെ രാജ്യത്ത് എത്തിയത്.
ആദ്യഘട്ടത്തിലെ ടാർഗറ്റ് ഗ്രൂപ്പുകളായ ഡയാലിസിസ് രോഗികൾ,ശ്വാസകോശ സംബന്ധമായ രോഗികൾ ,65 വയസ്സിനും അതിൽ കൂടുതൽ പ്രായമുള്ളവരുമായ പ്രമേഹ രോഗികൾ,തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാർ,കോവിഡ് വാർഡുകളിലെ ജീവനക്കാർ തുടങ്ങിയവരുടെ വാക്സിനേഷൻ പൂർത്തീകരിക്കാൻ ഈ ഡോസുകൾ ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ ജനങ്ങൾ നൽകിയ വലിയ പ്രതികരണത്തെ പ്രശംസിച്ച ആരോഗ്യ മന്ത്രാലയം,രണ്ടാം ഘട്ടത്തിലും ടാർഗറ്റ് ഗ്രൂപ്പിൽ പെട്ടവർ വാക്സിനേഷൻ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കൂടാതെ വാക്സിനേഷനുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾക്കെതിരെ മുന്നറിയിപ്പ് നൽകിയ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ജനങ്ങൾ ഉൾക്കൊള്ളേണ്ടതെന്നും ഓർമിപ്പിച്ചു.