മസ്കറ്റ്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നോർത്ത് ഷർഖിയ ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ രാത്രി സമയങ്ങളിൽ അടച്ചിടുന്നത് തുടരാൻ
സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ഗവർണറേറ്റിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെയുള്ള വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടൽ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ളത്.എന്നാൽ പെട്രോൾ സ്റ്റേഷനുകൾ, ആരോഗ്യ കേന്ദ്രങ്ങൾ,പ്രൈവറ്റ് ഫാർമസികൾ എന്നിവയെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഫെബ്രുവരി 12 മുതൽ രണ്ടാഴ്ചത്തേക്കാണ് നേരത്തേ സ്ഥാപനങ്ങൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നത്.
നോർത്ത് ഷർഖിയ ഗവർണറേറ്റ് ഉൾപ്പെടുന്ന പ്രദേശങ്ങൾ (6 പ്രവിശ്യകൾ) ചുവടെ
അൽ ഖാബിൽ
അൽ മുദൈബി
ബിദിയ
ദിമാ വാ തയീൻ
ഇബ്രാ
വാദി ബനി കാലിദ്