മസ്‌കറ്റ്:ഒമാനിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ കാർഡും ഇനി ഓൺലൈനിലൂടെ ലഭ്യമാകും.ഡ്രൈവിങ് ടെസ്റ്റിനുള്ള ഇലക്ട്രോണിക് സംവിധാനവും ആർഒപി ഇതോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസ് ദിനത്തോടനുബന്ധിച്ചാണ് പുതിയ സേവനങ്ങൾ ആർഒപി പ്രഖ്യാപിച്ചത്.
ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പ്രാഥമിക ടെസ്റ്റ് ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക ഉപകരണങ്ങളിലൂടെ നടത്തുന്നതാണ് ഇലക്ട്രോണിക് ടെസ്റ്റിങ് സംവിധാനം.ഡ്രൈവിങ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ കാർഡും ഓൺലൈനിലൂടെ ലഭ്യമാകുന്നതോടെ, ഉപഭോക്താക്കൾക്ക് ഇവയുടെ കോപ്പികൾ ഫോണിൽ സൂക്ഷിക്കാനാവും.ആർഒപിയുടെ മൊബൈൽ ആപ്പ്ളിക്കേഷൻ വഴിയാണ് ഈ രണ്ട് സേവനങ്ങളും ലഭ്യമാവുക.ഡ്രൈവിങ് ലൈസൻസ് സ്റ്റാറ്റസ്,കാലാവധി എന്നിവയും ഇങ്ങനെ അറിയാനാവും.