മസ്കറ്റ്:നിലവിൽ ഒമാനിന് പുറത്തുള്ള വിസാ കാലാവധി കഴിഞ്ഞ വിദേശി പൗരന്മാർക്ക് സുൽത്താനേറ്റിലേക്ക് മടങ്ങാനാവില്ലന്ന് കോവിഡ് നിരീക്ഷണ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ ബ്രിഗേഡിയർ സെയ്ദ് അൽ അസ്മി അറിയിച്ചു.
“നിലവിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു, സാധുതയുള്ള റെസിഡൻസി ഉള്ളവർക്ക് മാത്രമേ പ്രവേശനം സാധ്യമാകൂ” ബ്രിഗേഡിയർ അൽ അസ്മി പറഞ്ഞു.സുപ്രീംകമ്മിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളോടുള്ള സഹകരണത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം പൗരന്മാർക്കും റെസിഡൻസിനും നന്ദി പറഞ്ഞു.
യാത്രാ നിരോധനം ലംഘിച്ചവരും മാസ്ക് ധരിക്കാത്തവരുമായ ചില കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പബ്ലിക് പ്രോസിക്യൂഷനിലേക്ക് കേസ് മാറ്റുന്നതിന് മുമ്പ് പിഴ അടക്കാൻ നിയമലംഘകരോട് ആവശ്യപ്പെടുന്നുവെന്നും ബ്രിഗേഡിയർ കൂട്ടിച്ചേർത്തു.
ഒമാനിലെ പ്രാധാന വാർത്തകളറിയാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം.Facebook page