മസ്കറ്റ്:ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യകൾ 3 വർഷം തടവും 5,000 റിയാൽ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്റർനെറ്റും മൊബൈൽ പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കോ കുടുംബ ജീവിതത്തിലേക്കോ നുഴഞ്ഞുകയറി ഫോട്ടോ എടുക്കുകയോ അതുമായി ബന്ധപ്പെട്ട വാർത്തകൾ ,ഓഡിയോ,വീഡിയോ തുടങ്ങിയവ പ്രചരിപ്പിക്കുന്നത് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും 5,000 റിയാൽ പിഴ ചുമത്താവുന്ന കുറ്റമാണെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചത്. പ്രചരിപ്പിക്കപ്പെടുന്ന വാർത്ത ശരിയാണെകിൽ കൂടി ഈ പ്രവർത്തി കുറ്റകരമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കി.
ആളുകളെ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് അപമാനിക്കുന്നതും അപവാദങ്ങൾ ഉണ്ടാക്കുന്നതും ഇതേ ഗണത്തിൽ പെട്ടതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.