മസ്‌കറ്റ്:ക്വാറന്റൈൻ നടപടികൾ ലംഘിക്കുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്താൻ സുപ്രീം കമ്മിറ്റി തീരുമാനം. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സുപ്രീംകമ്മിറ്റിയുടെ യോഗത്തിലാണ് ക്വാറന്റൈൻ നടപടികൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ തീരുമാനിച്ചത്.
ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള റിപോർട്ടുകൾ പരിശോധിച്ച സുപ്രീംകമ്മറ്റി, ചില പൗരന്മാരും റെസിഡൻസും ക്വാറന്റൈൻ നടപടികൾ ലംഘിക്കുന്നത് ചർച്ചചെയ്തു.ക്വാറന്റൈൻ ലംഘിക്കുക, ട്രാക്കിംഗ് ബ്രേസ്ലറ്റ് ഊരിക്കളയുക, ക്വാറന്റൈന് ശേഷമുള്ള പിസിആർ പരിശോധന നടത്താതിരിക്കുക, ട്രാക്കിംഗ് ബ്രേസ്ലറ്റ് തിരിച്ചേൽപ്പിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് കമ്മിറ്റി കണ്ടെത്തിയത്.
തുടർന്ന്, മേൽപറഞ്ഞ എല്ലാ ക്വാറന്റൈൻ നടപടിക്രമങ്ങളും ലംഘിക്കുന്നവർക്കെതിരെ 1,000 റിയാൽ പിഴചുമത്താൻ സുപ്രീംകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.