മസ്കറ്റ്:കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാന്റെ കര അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു.ഒരുപക്ഷേ അടച്ചിടൽ നീട്ടിയേക്കുമെന്നും സുപ്രീംകമ്മിറ്റി സൂചന നൽകി.
നാളെ,ജനുവരി 18 തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് ഒമാൻ കര അതിർത്തികൾ അടച്ചിടുക.
പൗരന്മാരിൽ നിന്നും റെസിഡൻസിൽ നിന്നും മുൻകരുതൽ നടപടികൾ പിന്തുടരുന്നതിന് വലിയ അലംഭാവം കാണുന്നുണ്ടെന്ന് പറഞ്ഞ സുപ്രീം കമ്മിറ്റി,സമൂഹത്തെ സംരക്ഷിക്കുന്നതിനും ഇതുവരെ നേടിയെടുത്ത മുന്നേറ്റങ്ങൾ നിലനിർത്തുന്നതിനും വേണ്ടി
നിയമലംഘകരെ പിടികൂടി ശിക്ഷിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുടെ പ്രവർത്തനം തുടരുന്നുണ്ടെന്നും വ്യക്തമാക്കി.