മസ്‌കറ്റ്:കോവിഡ് നിയമങ്ങൾ ലംഘിച്ച 8 വിദേശി പൗരൻമാരുടെയും ഒരു സ്വദേശി പൗരന്റെയും പേരും ഫോട്ടോയും പബ്ലിക് പ്രോസിക്യൂഷൻ പ്രസിദ്ധീകരിച്ചു.
സുപ്രീംകമ്മിറ്റിയിടെ തീരുമാനങ്ങൾ ലംഘിച്ചവർക്കെതിരെ അൽ ബുറൈമിയിലെയും അൽ ഷർഖിയയിലെയും പ്രൈമറി കോടതികൾ വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് പേരും ഫോട്ടോയും പ്രസിദ്ധീകരിച്ചത്.
യാത്രാ നിരോധനം ലംഘിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ബദ്ധപ്പെട്ട കോടതികളിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ചിലർക്ക് ആറുമാസം തടവും 1,000 റിയാൽ പിഴയും വിധിച്ചു.എന്നാൽ ചിലർക്ക് പിഴയും,രാജ്യത്ത് നിന്ന് നാടുകടത്തലും,വിവിധ മാധ്യമങ്ങളിൽ പേരും ഫോട്ടോയും സഹിതം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.
കൂടുതൽ വായനക്ക്:കോവിഡ് നിയമലംഘകരുടെ പേരും ഫോട്ടോയും മാധ്യമങ്ങളിൽ ഉടൻ പ്രസിദ്ധീകരിക്കും;ആർഒപി
ഒമാനിലെ പ്രാധാന വാർത്തകളറിയാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം.Oman Reporter