മസ്കറ്റ്:പുതിയ ഒമാൻ നോട്ടുകളുടെ ആറാം എഡീഷന്റെ ഭാഗമായി കൂടുതൽ നോട്ടുകൾ
സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) പുറത്തിറക്കി.
20,10,5,1 റിയാലുകളുടെ പുതിയ നോട്ടുകളും, 500 ബൈസ, 100 ബൈസ എന്നിവയുടെ നോട്ടുകളുമാണ് സിബിഒ പുറത്തിറക്കിയത്.20,10,5 നോട്ടുകൾ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രത്തോട് കൂടിയവയാണ്.2020 ജൂലൈയിലാണ് 50 റിയാലിന്റെ പുതിയ നോട്ടുകൾ സിബിഒ പുറത്തിറക്കിയത്. ഇതിന്റെ തുടർച്ചയെന്നോണമുള്ള പുതിയ കറൻസികൾ നിലവിൽ പ്രാചാരത്തിലുള്ള നോട്ടുകൾക്കൊപ്പം ഇന്ന് മുതൽ നിയമപരമായ കറൻസിയായി പ്രചാരത്തിൽ വരും.(ONA)
പുതിയ നോട്ടുകളുടെ ചിത്രങ്ങളും സവിശേഷതകളും:https://www.facebook.com/115079250287770/posts/222503379545356/