കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിൾക്ക് നാട്ടിലോ, വിദേശത്തോ, ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം.
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ന്റെ Centre of Excellence ആയ, അങ്കമാലിയിലുള്ള എസ്പോയർ അക്കാദമിയിൽ വെച്ചായിരിക്കും പരിശീലനം. പരിശീലന തുകയുടെ 75% നോർക വഹിക്കും. 40 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ നേടിയെടുക്കാൻ സാധ്യതയുണ്ട്.
വിദേശത്ത് രണ്ടോ അതിലധികം വർഷമോ പ്രവർത്തി പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ നേടുന്നതിനാവശ്യമായ താഴെ പറയുന്ന കോഴ്സുകളിലാണ് പരിശീലനം നല്കുന്നത്.