ന്യുഡൽഹി/മസ്‌കറ്റ്:സുൽത്താനേറ്റ് ഓഫ് ഒമാന്റെ അമ്പതാമത് ദേശീയ ദിന ആഘോഷവേളയിൽ ഇന്ത്യൻ പ്രെസിഡന്റ്റ് ശ്രീ.രാംനാഥ് കോവിന്ദ്,പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡിയും ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഇന്നലെ ആശംസകളും അഭിനന്ദനങ്ങളുമറിയിച്ചു.
ഇന്ത്യയും ഒമാനും കടൽമാർഗ്ഗത്തിലൂടെ അയൽരാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും പ്രസിഡന്റ് സന്ദേശത്തിൽ പറഞ്ഞു.ഒമാനിലെ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്‌തൂപങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ദിന ആശംസകൾ സുൽത്താന് കത്തിലൂടെ കൈമാറി.2018 ലെ തന്റെ ഒമാൻ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി , പരസ്പര വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യ- ഒമാൻ ബന്ധമെന്ന് കത്തിൽ കുറിച്ചു.ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേത്രത്തിലുള മുന്നോട്ടുള്ള ഒമാന്റെ പ്രയാണത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സൈദിന് ആദരങ്ങൾ അർപ്പിച്ച പ്രധാനമന്ത്രി,അദ്ദേഹം സമാധാനത്തിന്റെ ദൂതനും ആഗോള രാഷ്ട്രതന്ത്രജ്ഞനുമായിരുന്നെന്ന് അനുസ്മരിക്കുകയും ചെയ്‌തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ.ജയശങ്കർ ദേശീയ ദിന ആശംസകൾ ഒമാൻ വിദേശകാര്യ മന്ത്രി എച്ഇ ബദർ അൽബുസൈദിയെ ട്വിറ്ററിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള തന്ത്രപരവും വിത്യസ്ത മാനങ്ങളുമുള്ള ബദ്ധത്തിന് വലിയ വിലകല്പിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.