മസ്‌കറ്റ്:സാധുവായ വിസയില്ലാതെ ഒമാനിൽ തുടരുന്നവർക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പിഴയില്ലാതെ മടങ്ങാനുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ,ഒമാനിലെ ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഈ ഗണത്തിൽ പെടുന്നവർ ഇനിപറയുന്ന നടപടിക്രമങ്ങൾ പിന്തുടരാം,
- തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. (https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306)
- രജിസ്‌ട്രേഷൻ സ്വയം ചെയ്യുകയോ,സനദ് ഓഫീസുകളിലൂടെയോ സാമൂഹിക പ്രവർത്തകരുടെ സഹായത്താലോ അല്ലെങ്കിൽ എംബസി മുഖേനയോ ചെയ്യാവുന്നതാണ്.രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യങ്ങൾ എംബസി പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.ഇത് ഡിസംബർ 31 വരെ തുടരും.
- രജിസ്ട്രേഷന് ശേഷം തൊഴിൽ മന്ത്രാലയത്തിൽ നിന്ന് അനുമതിലഭിക്കുന്നവർ ടിക്കറ്റ് എടുക്കാവുന്നതാണ്. പിസിആർ ടെസ്റ്റ് നടത്തിയതിന് ശേഷം യാത്രാ രേഖകളുമായി മസ്‌കറ്റ് വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലെത്തണം.
- പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ മസ്‌കറ്റിലെ BLS International ഓഫീസിലോ അല്ലെങ്കിൽ ഒമാനിലെ BLS ന്റെ മറ്റ് 9 കളക്ഷൻ കേന്ദ്രങ്ങളിലോ പോയി എമർജൻസി പാസ്‌പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.
- BLS കേന്ദ്രങ്ങൾ അടുത്തില്ലാത്തവർ തങ്ങളുടെ എമർജൻസി പാസ്‌പോർട്ടിനുള്ള അപേക്ഷ ആ പ്രദേശത്തെ ഹോണററി കോൺസുലർ ഏജൻറ് സാക്ഷ്യപ്പെടുത്തിയതിന് ശേഷം BLS മസ്‌കറ്റ് ഓഫീസിലേക്കോ,മറ്റ് കളക്ഷൻ കേന്ദ്രങ്ങളിലേക്കോ നേരിട്ടോ സാമൂഹിക പ്രവർത്തകർ മുഖേനയോ എത്തിക്കാം.
- വിവിധ പ്രദേശങ്ങളിലെ ഹോണററി കോൺസുലാർ ഏജന്റുമാരുടെ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് 1602055883Consular Agents List-06.10.2020.pdf (indemb-oman.gov.in)
- രജിസ്‌ട്രേഷൻ,എമർജൻസി പാസ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും എംബസിയെ ചുവടെയുള്ള ഇമെയിൽ അല്ലെങ്കിൽ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ബന്ധപ്പെടാം.
രജിസ്‌ട്രേറ്റിനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് : cw.muscat@mea.gov.in
എമർജൻസി സെർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടവ :cons.muscat@mea.gov.in
ഹെല്പ് ലൈൻ നമ്പർ
രജിസ്ട്രേഷന്: 80071234,94149703
എമർജൻസി സെർട്ടിഫിക്കറ്റ്: 93577979,79806929,24695981