ന്യുഡൽഹി:ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് നവംബർ 30 ഇൽ നിന്ന് ഡിസംബർ 31 വരെ നീട്ടിയതായിട്ടുള്ള സർക്കുലർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്നലെ പുറപ്പെടുവിച്ചു.
എന്നിരുന്നാലും അന്താരാഷ്ട്ര ഓൾ-കാർഗോ പ്രവർത്തനങ്ങളും,വ്യോമയാന അതോറിറ്റിയുടെ പ്രതേക അനുമതിയുള്ള സർവീസുകളായ റിപാട്രിയേഷൻ വിമാനങ്ങൾ, ചാർട്ടേഡ് വിമാനങ്ങൾ, വന്ദേ ഭാരത് മിഷന് കീഴിലുള്ള വിമാനങ്ങൾ എന്നിവ തുടർന്നും പ്രവർത്തിക്കുമെന്ന് ഡിജിസിഎ സർക്കുലറിൽ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ ബന്ധപ്പെട്ട അതോറിറ്റി ഓരോ കേസും പരിഗണിച്ച് അനുമതി നൽകിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കി.മറ്റ് രാജ്യങ്ങളുമായുള്ള എയർ ബബിൾ ക്രമീകരണത്തിന് കീഴിലുള്ള വിമാനങ്ങളും തുടർന്നും പ്രവർത്തിക്കും.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.മെയ് 25 മുതൽ പരിമിതമായ ആഭ്യന്തര വിമാന സർവീസുകൾ അനുവദിച്ചിരിന്നു.
അതേസമയം,ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 93 ലക്ഷം കടന്നു.43,082 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.492 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ കോവിഡ്-19 കണക്കുകൾ ചുവടെ (27/ 11/ 20 വെള്ളി,രാവിലെ 8 വരെയുള്ള കണക്ക് )
ആകെ കേസുകൾ: 93,09,787 ( 43,082 ^ )
ആകെ രോഗമുക്തി: 87,18,517 ( 39,379 ^ )
മരണം: 1,35,715 ( 492 ^ )