മസ്കറ്റ് : രാജ്യത്തെ കോവിഡ് സാഹചര്യം ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് സഹീദി. സുപ്രീം കമ്മിറ്റിയുടെ 23 -മത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി പകുതിമുതൽ രോഗബാധിതരുടെ എണ്ണം കൂടുന്നതാണ് കാണുന്നത്.ക്വാറന്റൈൻ ലംഘിക്കുക, ട്രാക്കിങ് ബ്രേസ്ലറ്റ് നീക്കം ചെയ്യാൻ ശ്രമിക്കുക,വലിയ രീതിയിൻ ഒത്തുചേരലുകൾ നടത്തുക തുടങ്ങിയ നിരവധി ലംഘനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധത്തിൽ സമൂഹം പ്രധാന പങ്കാളിയാകേണ്ടത് നിർബന്ധമാണെന്നും മന്ത്രി വിശദീകരിച്ചു.
സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിലെ മറ്റ് പ്രധാന വിവരങ്ങൾ
രാജ്യത്ത് 288 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു . രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 1,40,588 ആയി ഉയർന്നു. 4 മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,562 ഇൽ എത്തി.11,48,166 ടെസ്റ്റുകൾ ഇതുവരെ നടത്തി.192 പേർ ആശുപത്രികളിൽ ഉണ്ട്. ഇതിൽ 68 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.52,858 പേർ കോവിഡ് വാക്സിനേഷൻ നടത്തിയതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.മറ്റ് വിവരങ്ങൾ…
- വാക്സിനേഷനുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്താനുള്ള എല്ലാവരുടെയും പ്രവർത്തനങ്ങൾ ഞങ്ങൾ അഭിനധിക്കുന്നു.
- ഒമാനിലെ കോവിഡ് മരണനിരക്ക് 1.2 ശതമാനമാണ്.
- കോവിഡ് വാക്സിനുകൾ ലഭ്യമാക്കാൻ വലിയ ശ്രമങ്ങൾ നടന്നിട്ടുണ്ട്.നിരന്തരം വാക്സിൻ നിർമാതാക്കളുമായി ബന്ധപ്പെട്ടുന്നുണ്ടായിരുന്നു.
- ഒമാൻ റിസർവ് ചെയ്തിട്ടുള്ള വാക്സിനുകൾ ടാർഗറ്റ് ഗ്രൂപ്പുകൾക്ക് വാക്സിനേഷൻ നടത്താൻ മാത്രമുണ്ട്.എന്നാൽ വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയം ഒരിക്കലും സാമ്പത്തികമല്ല,മറിച്ച് കമ്പനികൾക്ക് എല്ലാ രാജ്യങ്ങളിലേക്കും ആവശ്യമായ വാക്സിനുകൾ നിർമിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ്.
- ആദ്യ ടാർഗറ്റ് ഗ്രൂപ്പുകളുടെ 95 ശതമാനവും വാക്സിനേഷൻ നടത്തിയിട്ടുണ്ട്
- ഏത് വാക്സിനുകളുടെയും സുരക്ഷ ഉറപ്പുവരുത്തിയിട്ടല്ലാതെ ഒമാനിൽ അവ ഉപയോഗിക്കില്ല.
- അടുത്ത ആഴ്ച മുതൽ പുതിയ ടാർഗറ്റ് ഗ്രൂപ്പുകൾക്ക് വാക്സിനേഷൻ ആരംഭിക്കും.60 വയസ്സും അതിന് മുകളിലുള്ള എല്ലാവരും ഇതിൽ ഉൾപ്പെടും.കൂടാതെ വലിയ വിഭാഗമായ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും
- ആവശ്യമായ വായുസഞ്ചാരമില്ലാത്ത അടഞ്ഞ ഇടങ്ങളിൽ ഒത്തുചേരുന്നത് അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂട്ടും,മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ കേസുകൾ ഇനിയും കൂടും.
വരും സമയങ്ങളിൽ കോവിഡ് സാഹചര്യത്തെ നിർണയിക്കുന്നത് 3 ഘടകങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.മുൻകരുതൽ നടപടികൾ പാലിക്കാനുള്ള ജനങളുടെ പ്രതിബദ്ധത, കോവിഡ് വാക്സിനേഷൻ നിരക്ക്,കൂടാതെ കോവിഡ് ജനിതകമാറ്റം എന്നിവയാണിതെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു