മസ്‌കറ്റ് ;ഉപഭോക്ത്യ സംരക്ഷണ നിയമലംഘനത്തെ തുടർന്ന് ഫർണിച്ചർ ഉടമയ്ക്ക് ബഹലയിലെ ഒരു കോടതി 10 ദിവസത്തെ തടവും 500 റിയാൽ പിഴയും ചുമത്തി.ഒരു മാസത്തേക്ക് സ്ഥാപനം അടച്ചിടാനും കോടതി ഉത്തരവിട്ടു.
ഉപഭോക്താവിന്റെ വീട്ടിലേക്കുള്ള ഫർണിച്ചറുകൾ നൽകാൻ കടയുടമ സമ്മതിക്കുകയും, എന്നാൽ, സമയത്ത് ഫർണിച്ചറുകളുടെ ജോലി പൂർത്തീകരിക്കുകയോ ഫർണിച്ചറുകൾ നൽകുകയോ ചെയ്തില്ലെന്നുമുള്ള പരാതിയാണ് ഉപഭോക്ത്യ സംരക്ഷണ അതോറിറ്റിക്ക് ലഭിച്ചത് .തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പരാതി അന്വേഷിക്കുകയും കേസ് കോടതിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.തുടർന്നാണ് കോടതി സ്ഥാപനത്തിനെതിരെ വിധി പുറപ്പെടുവിച്ചത്.
ഉപഭോക്ത്യ സംരക്ഷണ നിയമങ്ങൾ വ്യാപാരികൾ കർശനമായി പാലിക്കണമെന്ന് ഓർമപ്പെടുത്തിയ ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി,തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കെരുതെന്നും ആവശ്യപ്പെട്ടു.