മസ്‌കറ്റ്:പൊതുമാപ്പിലൂടെ ഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് സാധുവായ പാസ്പോർട്ട് കൈവശമില്ലെങ്കിൽ ഫീസുകൾ ഒന്നും ഇല്ലാതെ എമർജൻസി സെർട്ടിഫിക്കറ്റ് (EC) ലഭ്യമാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി എംബസി അറിയിച്ചു.
പൊതുമാപ്പിലൂടെ ഒമാനിൽ നിന്ന് മടങ്ങുന്നവരുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ,ഫീസുകൾ അടക്കാൻ മറ്റ് മാർഗങ്ങളില്ലാത്തവർക്ക് എമർജൻസി സെർട്ടിഫിക്കറ്റിനുള്ള ഫീസ്,ICWF ചാർജുകൾ, BLS സർവീസ് ചാർജ് എന്നിവ ഒഴിവാക്കുമെന്നാണ് എംബസി അറിയിച്ചത്. ഫോം പൂരിപ്പിക്കൽ,ഫോട്ടോ തെയ്യാറാക്കൽ,BLS ഇൽ നിന്നുള്ള SMS സേവനം (OPTIONAL)എന്നിവ എല്ലാം കൂടി 2 റിയാലിൽ കൂടാതെ ലഭ്യമാക്കും.
ഈ ആനുകൂല്യം ലഭിക്കേണ്ട ഇന്ത്യൻ പൗരന്മാർ ഇനിപറയുന്ന നടപടിക്രമങ്ങൾ പിന്തുടരാം,
- ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ മന്ത്രാലയത്തിന്റെയും എംബസിയുടെയും മാർഗനിർദേശങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യുക.
(https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306) - തൊഴിൽ മന്ത്രായത്തിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷം BLS ന്റെ മസ്കറ്റിലെയോ അല്ലെങ്കിൽ ഓമനിലുള്ള മറ്റ് 9 കളക്ഷൻ സെന്ററുകളിലോ എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കണം.അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ WAITING FOR COMPLETION OF DEPORTATION എന്നാണ് കാണിക്കുക.
- GLOBAL MONEY EXCHANGE ന്റെ വിവിധ ഓഫീസുകളാണ് BLS കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കുന്നത്.
(സലാല,നിസ്വ്വ,ദുഖം,സൂർ,സൊഹാർ, ഇബ്രി, ബുറൈമി,ഷിനാസ് ,കസബ്) - ഏറ്റവും പുതിയ 2 പാസ്പോർട്ട് സൈസ് ഫോട്ടോയും, കാലാവധി കഴിഞ്ഞിട്ടുള്ള ഒറിജിനൽ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ള പാസ്പോർട്ട് അല്ലെങ്കിൽ അതിന്റെ കോപ്പി നിർദിഷ്ട അപേക്ഷയോടൊപ്പം (Annexure-a) സമർപ്പിക്കണം.
- 3 മുതൽ 4 പ്രവ്യത്തി ദിവസങ്ങൾക്കുള്ളിൽ എമർജൻസി സെർട്ടിഫിക്കറ് ലഭിക്കും.
- അപേക്ഷകന്റെ കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ എംബസി അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടും.
- ഈ ആനുകൂല്യം ഡിസംബർ 31 വരെയാണ് ഉണ്ടാവുക
രജിസ്‌ട്രേഷൻ,എമർജൻസി പാസ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും എംബസിയെ ചുവടെയുള്ള ഇമെയിൽ അല്ലെങ്കിൽ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ബന്ധപ്പെടാം.
രജിസ്‌ട്രേറ്റിനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് : cw.muscat@mea.gov.in
എമർജൻസി സെർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടവ :cons.muscat@mea.gov.in
ഹെല്പ് ലൈൻ നമ്പർ
രജിസ്ട്രേഷന്: 80071234,94149703
എമർജൻസി സെർട്ടിഫിക്കറ്റ്: 93577979,79806929,24695981
എമർജൻസി സെർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഫോം ചുവടെ
Follow on facebook:OMAN REPORTER