മസ്‌കറ്റ്:ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിൻറെ വിവിധയിടങ്ങളിൽ വർണാഭമായ വെടിക്കെട്ട് നടക്കും.
ദേശീയ ദിന ആഘോഷങ്ങളുടെ കമ്മിറ്റിയും കോവിഡ് നിരീക്ഷണ സുപ്രീം കമ്മിറ്റിയും വെടിക്കെട്ട് പൊതുജനങ്ങൾ വാഹനങ്ങളിൽ ഇരുന്നും മറ്റ് മുൻകരുതലുകൾ സ്വീകരിച്ചും വീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.ഇന്ന് രാത്രി 8 മുതൽ 8.30 വരെയാണ് മൂന്നിടങ്ങളിൽ ആഘോഷം നടക്കുക.
മസ്‌കറ്റ് ഗവർണറേറ്റ്: അമറാത്ത് & സീബ്
ദോഫാർ ഗവർണറേറ്റ്: സലാല (മുനിസിപ്പാലിറ്റി റിക്രിയേഷൻ സെന്റർ )
നവംബർ 21 ശനിയാഴ്ച കസബിലും ബുറൈമിയിലും വെടിക്കെട്ട് ആഘോഷം രാത്രി 8 മുതൽ 8.30 വരെയാണ്.