മസ്‌കറ്റ് :പ്ലാസ്റ്റിക് കവറുകളുടെ നിരോധനവുമായി ബദ്ധപ്പെട്ട് നിരവധി അന്വേഷണങ്ങളെ തുടർന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി.തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയിട്ടുള്ള പ്ലാസ്റ്റിക് കവറുകൾ ഏതെല്ലാമാണെന്നാണ് അതോറിറ്റി വിശദീകരിച്ചത്.
പ്ലാസ്റ്റിക് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള കവറുകൾ
- മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള ഗാർബേജ് ബാഗുകൾ.
- വിത്തുകൾ നടുന്നതിനുള്ള കവറുകൾ.
- പച്ചക്കറികൾക്കും പഴങ്ങൾക്കും വേണ്ടി വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കവറുകൾ.
- മൽസ്യം മാംസം എന്നിവയ്ക്ക് വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കവറുകൾ.
- ലൗണ്ടറി ബാഗുകൾ.
- ബ്രെഡ് പാക്കിങ് കവറുകൾ.
എന്നാൽ നിലവിലുള്ള ഈ ഇളവുകൾ താൽക്കാലികമാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.