ന്യുഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന് കീഴിലുള്ള 10,12 ക്ലാസുകളുടെ പൊതുപരീക്ഷ തീയതികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നശാങ്ക് പ്രഖ്യാപിച്ചു.
മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ നടക്കുക.സ്‌കൂളുകൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ അതേ ക്ലാസുകളുടെ തിയറി പരീക്ഷകൾ അവസാനിക്കുന്ന തിയതി വരെ നടത്താൻ അനുമതിയുണ്ട്.പരീക്ഷാഫലം ജൂലൈ 15 ന് മുൻപ് പ്രഖ്യാപിക്കും
പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് ഉടൻ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ അറിയിച്ചു.
സിബിഎസ്ഇ നോട്ടിഫിക്കേഷൻ ചുവടെ