മസ്‌കറ്റ്:ഇന്ത്യയും ഒമാനും തമ്മിലുള്ള എയർ ബബിൾ ക്രമീകരണം ഡിസംബർ 27 വരെ നീട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതേക ക്രമീകരണം നവംബർ 30 ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ക്രമീകരണം നീട്ടിയതെന്ന് എംബസി അധികൃതർ വ്യക്തമാക്കി.രണ്ട് രാജ്യങ്ങൾക്കുമിടയിൽ ആഴ്ച്ചയിൽ 10,000 യാത്രക്കാർ എന്നത് 5,000 യാത്രക്കാരായി നേരത്തെ കുറച്ചിരുന്നു.ദേശീയ വിമാനങ്ങൾ മാത്രമാണ് നിലവിൽ സർവീസുകൾ നടത്തുന്നത്.
ഡിസംബർ അവസാനം വരെ വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരമുള്ളതിനാൽ ഇങ്ങനെ മടങ്ങുന്നവർക്കും എയർ ബബിൾ ക്രമീകരണം നീട്ടിയത് ആശ്വാസമാകും.
ഒക്ടോബർ ഒന്നിനാണ് ഇന്ത്യയും ഒമാനും തമ്മിൽ എയർ ബബിൾ ക്രമീകരണം നിലവിൽ വന്നത്.