യെമൻ തലസ്ഥാനമായ സനായിൽ തടങ്കലിൽ കഴിഞ്ഞിരുന്ന 2 മലയാളികൾ ഉൾപ്പെടെയുള്ള 14 ഇന്ത്യക്കാർ മോചിതരായി.കഴിഞ്ഞ 9 മാസത്തിലേറെയായി ഇവർ ഹൂതികളുടെ തടങ്കലിലായിരുന്നു.ജിബൂത്തിയിലെ ഇന്ത്യൻ എംബസിയാണ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.
”എംബസി ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.ഇവരെ സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സനായിൽ പ്രാദേശിക എംബസി ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്” ജിബൂത്തിയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം ,ഈ വിഷയത്തിലുള്ള നിരന്തരമായ സഹകരണത്തിനും പിന്തുണയ്ക്കും ഒമാനിലെ ഇന്ത്യൻ എംബസി ഒമാൻ സർക്കാറിന് നന്ദി അറിയിച്ചു.മോചിതരായവരിൽ ഇന്ത്യൻ പൗരന്മാർക്ക് പുറമെ 5 ബംഗ്ലാദേശ് പൗരന്മാരും ഒരു ഈജിപ്ത്കാരനുമുണ്ട്.ഒമാനിലെ മസീറ ദ്വീപിൽ നിന്ന് സൗദിയിലെ യാൻബു തുറമുഖത്തേക്കുള്ള യാത്രയിലാണ് ഫെബ്രുവരി മൂന്നിന്ന് ഇവർ ഹൂതികളുടെ പിടിയിലാവുന്നത്.
കോഴിക്കോട് വടകര സ്വദേശി കുരിയാടി ദേവപ്പടം ടി കെ പ്രവീൺ,തിരുവന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫയുമാണ് സംഘത്തിലുണ്ടായിരുന്ന രണ്ട് മലയാളികൾ.