ഒമാനിൽ ഇന്ന് 181 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകൾ 82,924 ആയി ഉയർന്നു.
123 പേർ 24 മണിക്കൂറിൽ കോവിഡ് മുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77,550 ആയി ഉയർന്നിട്ടുണ്ട്.5 മരണങ്ങളാണ് മന്ത്രാലയം ഇന്ന് റിപ്പോർട്ട് ചെയ്തത്.562 പേർ കോവിഡ് മൂലം ഇതുവരെ ഒമാനിൽ മരിച്ചു.നിലവിൽ 462 പേർ ആശുപത്രികളിൽ ഉണ്ട്.158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.